ബെന്‍സ് കാറില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പ്രതികള്‍ വിദ്യാര്‍ഥികള്‍

ഹൈദരാബാദ്- പബ്ബില്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത പെണ്‍കുട്ടിയെ വീട്ടില്‍ ഇറക്കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു.
സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത 17 കാരിയെ സമീപിച്ചാണ് യുവാക്കള്‍ ബെന്‍സ് കാറില്‍ പോകാമെന്ന വാഗ്ദാനം നല്‍കിയത്.
ദിവസങ്ങളായിട്ടും പ്രതികളില്‍ ആരെയും ഇതുവരെ തിരിച്ചറിയുകയോ പിടികൂടുകയോ ചെയ്തിട്ടില്ലെന്ന് ജൂബിലി ഹില്‍സ് പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ എ. രമേഷ് പറഞ്ഞു. സംഭവ ദിവസം തന്നെ കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരുന്നു.
പ്രതികള്‍ നഗരത്തിലെ സ്വാധീനമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്ന് സംശയിക്കുന്നതായി ഹൈദരാബാദ് പോലീസ് വൃത്തങ്ങള്‍
പറഞ്ഞു. പ്രതികള്‍ വിദ്യാര്‍ഥികളാണെന്നും പറയുന്നു.
കാറില്‍ കയറ്റിയ തുടര്‍ന്ന് പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി കാറിലുണ്ടായിരുന്നവര്‍ മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. പരാതിയെത്തുടര്‍ന്ന് പെണ്‍കുട്ടിക്ക് മെഡിക്കല്‍ പരിശോധന നടത്തി. വൈദ്യപരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു.

 

Latest News