Sorry, you need to enable JavaScript to visit this website.

ഉമ തോമസ് നിയമസഭയിലെത്തുന്നത് കോണ്‍ഗ്രസിന്റെ ഏക വനിത എം.എല്‍.എ ആയി

കൊച്ചി- കാല്‍ലക്ഷം വോട്ടിന്റെ ഭൂരിപക്ഷവുമായി നിയമസഭയിലേക്ക് ഉമ തോമസ് നടന്നെത്തുന്നത് കോണ്‍ഗ്രസിലെ ഏക വനിതാ എം.എല്‍.എ ആയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വനിതയേയും വിജയിപ്പിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല.
ഉജ്വല വിജയം നേടുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ ചരിത്രവിജയമാണ് തൃക്കാക്കര നല്‍കിയതെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് പറഞ്ഞു. വിജയം പി.ടി തോമസിന് സമര്‍പ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഇത് തൃക്കാക്കരയിലെ മാത്രം വിജയമല്ല, പിണറായി വിജയന്റെ ദുര്‍ഭരണത്തിനുള്ള കനത്ത തിരിച്ചടിയാണ്. വിജയത്തിനായി പരിശ്രമിച്ച വി.ഡി സതീശന്‍, എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മുതല്‍ അഞ്ച് രൂപ മെമ്പര്‍ഷിപ്പുള്ള സാധാരണ പ്രവര്‍ത്തകനോട് വരെ നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

 

Latest News