ചൂട്കാലത്ത് അഞ്ച് വസ്തുക്കൾ വഹനത്തിൽ സൂക്ഷിക്കരുതെന്ന് ട്രാഫിക് വിഭാഗം

റിയാദ്- ചൂട് കാലത്ത് അപകട സാധ്യതയുള്ള അഞ്ചു വസ്തുക്കൾ വാഹനത്തിൽ സൂക്ഷിക്കരുതെന്ന് ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്. സുഗന്ധം, ഗ്യാസ് ബോട്ടിലുകൾ, ബാറ്ററികളും പവർ ബാങ്കുകളും, ലൈറ്ററുകൾ, കംപ്രസ് ചെയ്ത പാക്കേജുകൾ എന്നിവ വാഹനങ്ങളിൽ സൂക്ഷിക്കാതെ ജാഗ്രത പാലിക്കണമെന്നാണ് ട്രാഫിക് വ്യക്തിമാക്കിയത്. ഉയർന്ന താപനില കാരണം ഇത്തരം വസ്തുക്കൾ കാറിനുള്ളിൽ തീപിടുത്തത്തിന് കാരണമാകുമെന്നാണ് ട്രാഫിക് വിഭാഗം വിശദീകരിക്കുന്നത്.
 

Latest News