ജിദ്ദ- തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നേടിയ ഗംഭീര വിജയത്തില്‍ ജിദ്ദയില്‍ കെ.എം.സി.സിയുടെ ആഹ്ലാദം. നേതാക്കളും പ്രവര്‍ത്തകരും ലഡു വിതരണം ചെയ്താണ് വിജയം ആഘോഷിച്ചത്. ജോറാണ്, ജോറാണ് യുഡി.എഫ് ജോറാണ് എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടായിരുന്നു കെ.എം.സി.സി ആഹ്ലാദം.