Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിരുത മീനുമായി കൊച്ചിയിൽ  യുഡിഎഫിന്റെ ആഹ്ലാദപ്രകടനം

കൊച്ചി- തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വൻവിജയം ഉറപ്പിച്ചതിന് പിന്നാലെ മുൻ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെവി തോമസിന്റെ പോസ്റ്ററുകൾ കത്തിച്ച് യുഡിഎഫ് പ്രവർത്തകർ. കൗണ്ടിങ്ങ് സെന്ററിന് മുന്നിലാണ് കോൺഗ്രസ് പ്രവർത്തകർ തോമസിന്റെ ചിത്രമുള്ള പോസ്റ്ററുകൾ കത്തിച്ചത്.  തിരുതമീനുമായി കോൺഗ്രസ് പ്രവർത്തകർ കെവി തോമസിന്റെ മുന്നിൽ പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തു.
 ഉമ തോമസിന്റെ ലീഡ് പതിനായിരത്തിനപ്പുറേത്തക്ക് പോയത് സിപിഎം പരിശോധിക്കട്ടെയെന്ന് കെവി തോമസ് പറഞ്ഞു. ഫീൽഡിൽ കണ്ടതിനപ്പുറം തരംഗം വോട്ടെണ്ണലിൽ വ്യക്തമാണ്. കേരളം പലപ്പോഴും വികസനമുദ്രാവാക്യം വേണ്ടവിധം ഉൾക്കൊണ്ടിട്ടില്ലെന്നും തോമസ് പറഞ്ഞു. ഇപ്പോഴും സോണിയ ഗാന്ധി ഉൾപ്പടെ കോൺഗ്രസ് നേതാക്കളുമായി ഉറ്റബന്ധമാണ് തുടരുന്നത്. ജയം ഉറപ്പിച്ച ഉമാ തോമസിനെ അഭിനന്ദിക്കുന്നതായും അന്നും ഇന്നും വ്യക്തിബന്ധമുണ്ടെന്നും തോമസ് പറഞ്ഞു.
പിടി തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്.  മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് 
 

Latest News