പതിനായിരത്തിലേറെ വോട്ടുകൾക്ക് ഉമ തോമസ് മുന്നിൽ

കൊച്ചി-തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. നാലം  റൗണ്ട് പൂർത്തിയായപ്പോൾ ഉമ തോമസിന് പതിനായിരത്തിന് മേൽ വോട്ടിന്റെ ലീഡ്. 2021ൽ പി.ടിക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടിന്റേതാണ് ലീഡ്. കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള ഇടപ്പള്ളി, പോണേക്കര ഡിവിഷനുകളുടെ വോട്ടെണ്ണലാണ് ആദ്യ റൗണ്ടിൽ പുരോഗമിക്കുന്നത്. പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും.  പി.ടി.തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാൽ ഫലം എൽഡിഎഫിനും യുഡിഎഫിനും നിർണായകമാണ്.
 

Latest News