Sorry, you need to enable JavaScript to visit this website.

ഉമ തോമസിന് 2157 വോട്ട് ലീഡ്, വോട്ടെണ്ണൽ തുടരുന്നു

കൊച്ചി- തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഒന്നാം റൗണ്ടിൽ യു.ഡി.എഫിന് വൻ ലീഡ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 2157 വോട്ടുകൾക്കാണ് ഉമ തോമസ് മുന്നിട്ടുനിൽക്കുന്നത്. പി.ടി തോമസ് നേടിയ വോട്ടുകളേക്കാൾ കൂടുതൽ ഭൂരിപക്ഷമാണ് ഉമ തോമസിന് ലഭിച്ചത്. ഇതേവരെ എണ്ണിയ 15 ബൂത്തുകളിലും ഉമ തോമസ് തന്നെയാണ് മുന്നില്‍നിന്നത്. കഴിഞ്ഞ തവണ പി.ടി തോമസ് പിന്നില് പോയ രണ്ടു ബൂത്തിലും ഉമ തോമസ് മുന്നേറി. യു.ഡി.എഫ് കേന്ദ്രങ്ങളില്‍ ആവേശം വിതക്കുന്ന ഫലമാണ് പുറത്തുവരുന്നത്. 
 

Latest News