തിരുവനന്തപുരം-ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് കൂടുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1278 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് ഒരാള്‍ മരിച്ചു.
അഞ്ചുജില്ലകളില്‍ നൂറിന് മുകളിലാണ് രോഗികള്‍. 407 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച എറണാകുളത്താണ് ഏറ്റവും കൂടുതല്‍ രോഗബാധ. തിരുവനന്തപുരം 168, കോട്ടയം 152, തൃശ്ശൂര്‍ 134, കോഴിക്കോട് 124 എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്. കാസര്‍കോടും വയനാടും അഞ്ച് രോഗികള്‍ മാത്രമാണ് ഉള്ളത്. ജൂണ്‍ ഒന്നിന് 1370 ആയിരുന്നു രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. നാലു മരണവും ഉണ്ടായി. സ്‌കൂള്‍ തുറന്നതിന് പിന്നാലെ രോഗം പടരുന്നതോടെ ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.