ഇടുക്കി- 17 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ നാലു യുവാക്കളെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ 22 വരെ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഉപ്പുതറ ലോണ്‍ട്രി കടുവിനാല്‍ വീട്ടില്‍ അഖില്‍ രാധാകൃഷ്ണന്‍ (23), ഉപ്പുതറ പൊരികണ്ണി വൃന്ദാഭവന്‍ വീട്ടില്‍ അനന്തു രാജന്‍ (20), കാഞ്ചിയാര്‍ കക്കാട്ടുകട ചീങ്കല്ലേല്‍ വിഷ്ണു ബിജു (21), കരിന്തരുവി കാപ്പിക്കാട് ലയത്തില്‍ കിരണ്‍ വനരാജന്‍ (27) എന്നിവരാണ് അറസ്റ്റിലായത്.
മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളിലെത്തിക്കുകയായിരുന്നു. ആറു മാസത്തിനുള്ളില്‍ യുവാക്കള്‍ നാല് പേരും ഒന്നിലധികം തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഗര്‍ഭിണിയായ വിവരം അറിയിച്ചുവെങ്കിലും യുവാക്കള്‍ കൈയൊഴിഞ്ഞു. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ഉപ്പുതറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.അറസ്റ്റ് ചെയ്ത പ്രതികളെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. സി. ഐ ഇ. ബാബു, സി. പി. ഒമാരായ ജോജി ജോസഫ്, വി. ആര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.






