തൃശൂര്‍- രാമവര്‍മപുരത്തെ കേരള പോലീസ് അക്കാദമിയില്‍ കോവിഡ് കൂട്ട വ്യാപനം. അകാലത്തില്‍ 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
അക്കാദമിയില്‍ വനിതാ ബറ്റാലിയന്റെയും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും പരിശീലനമാണ് നടക്കുന്നത്. ഇവരിലെ 30 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അക്കാദമിയെ ക്‌ളസ്റ്ററായി പ്രഖ്യാപിച്ചു. കോവിഡ് സാഹചര്യത്തില്‍ അക്കാദമിയില്‍ നടക്കുന്ന പരിശീലന പരിപാടികള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായി അക്കാദമി അധികൃതര്‍ അറിയിച്ചു.