സ്വര്‍ണ ഗുളിക മലദ്വാരത്തില്‍, ഇല്ലെന്ന് യാത്രക്കാരന്‍ വാശിപിടിച്ചു, ഒടുവില്‍ കണ്ടെത്തി

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബഹ്‌റൈനില്‍ നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 1024 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കോഴിക്കോട് ഇരിങ്ങണ്ണൂര്‍ മുണ്ടയോടന്‍പൊയില്‍ ഇല്യാസി (38) നെയാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. 48ലക്ഷം രൂപ വിലവരും.
എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ ബഹ്‌റൈനില്‍ നിന്നാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. ഗുളിക രൂപത്തിലാക്കി ശരീരത്തില്‍ ഒളിച്ച് വെച്ചാണ് സ്വര്‍ണം കടത്തിയത്. നാല് ഗുളികകളാണ് ഇല്യാസിന്റെ ശരീരത്തില്‍നിന്ന്‌ന കസ്റ്റംസ് കണ്ടെടുത്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടാനായത്. സ്വര്‍ണം കടത്തിയിട്ടില്ലെന്ന് മൊഴി നല്‍കിയെങ്കിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍  നടത്തിയ പരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍നിന്ന് സ്വര്‍ണം കണ്ടെത്തുകയായിരുന്നു.

 

 

Latest News