ബാഗേജുകളില്‍ സംസം ബോട്ടില്‍; സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍

ജിദ്ദ - സൗദി വിമാനത്താവളങ്ങളിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ ബാഗേജുകളില്‍ സംസം ബോട്ടിലുകള്‍ സൂക്ഷിക്കാന്‍ അനുവദിക്കരുതെന്ന് രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ വിമാന കമ്പനികളെയും അറിയിച്ച് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

അതോറിറ്റി പുറത്തിറക്കുന്ന സര്‍ക്കുലറുകള്‍ പാലിക്കാതിരിക്കുന്നത് സര്‍ക്കാര്‍ ഉത്തരവുകളുടെ നഗ്നമായ ലംഘനമാണ്. നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും നിയമ ലംഘനങ്ങള്‍ മൂലമുള്ള പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം വഹിക്കേണ്ടിവരുമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പറഞ്ഞു.

 

Latest News