പോപ്പലുര്‍ ഫ്രണ്ട് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്മെന്റ് മരവിപ്പിച്ചു

ന്യൂദല്‍ഹി-പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് മരവിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ 23 ബാങ്ക് അക്കൗണ്ടുകളും അനുബന്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ പത്ത് അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്. വിവിധ അക്കൗണ്ടുകളിലായി 68 ലക്ഷത്തിലേറെ രൂപയാണ് ഉണ്ടായിരുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളിലായി 59,12,051 രൂപയും റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ അക്കൗണ്ടുകളില്‍ 9,50,030 രൂപയും.
കഴിഞ്ഞ മാസം ആദ്യം 22 കോടി രൂപയുടെ കള്ളപ്പണക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ അബ്ദുള്‍ നാസര്‍ പീടികയില്‍, അഷ്‌റഫ് ഖാദിര്‍ എന്നിവര്‍ക്കെതിരേ ഇഡി കുറ്റപത്രം നല്‍കിയിരുന്നു. വിദേശത്തു നിന്നും അനുബന്ധ സംഘടനകളില്‍ നിന്നും പണം സമാഹരിച്ച് വെളുപ്പിച്ചെടുക്കാന്‍ ഇവര്‍ മൂന്നാറില്‍ വ്യാപാര സ്ഥാപനം തുടങ്ങി എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

 

Latest News