Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മധ്യപ്രദേശ് സര്‍ക്കാരിന് നന്ദിപറഞ്ഞ് സഹമന്ത്രി പദവി ലഭിച്ച കമ്പ്യൂട്ടര്‍ ബാബ 

ഭോപ്പാല്‍- സഹമന്ത്രിപദവി നല്‍കി സന്ന്യാസി സമൂഹത്തെ അംഗീകരിക്കാന്‍ തയാറായ മധ്യപ്രദേശ് സര്‍ക്കാരിന് നന്ദി രേഖപ്പെടുത്തി കമ്പ്യൂട്ടര്‍ ബാബ. തങ്ങളിലര്‍പ്പിച്ച വിശ്വാസം ഉള്‍ക്കൊണ്ട് സമൂഹക്ഷേമത്തിനും നന്മക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


അഞ്ച് ഹിന്ദു മതനേതാക്കള്‍ക്കാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ സഹമന്ത്രി പദവി നല്‍കിയത്. കമ്പ്യൂട്ടര്‍ ബാബക്കുപുറമെ, ഭയ്യുജി മഹാരാജ്്, നര്‍മദാനന്ദ്ജി, ഹരിഹരന്ദ്ജി, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ത് എന്നിവരാണ് ഉന്നത പദവി ലഭിച്ച ഹിന്ദു നേതാക്കള്‍.
നര്‍മദ തീരത്തുടനീളം മരം നടല്‍, ജല സംരക്ഷണം, ശുചിത്വ പരിപാലനം എന്നിവയെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ സര്‍ക്കാര്‍ ഇവരെ അംഗങ്ങളാക്കി ഒരു സമതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഈ സമിതി അംഗത്വത്തിനൊപ്പമാണ് ഇവര്‍ക്ക് സഹമന്ത്രി പദവി കൂടി നല്‍കിയതെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. 

Latest News