Sorry, you need to enable JavaScript to visit this website.

തബൂക്കില്‍ വാട്ടര്‍ ടാങ്കില്‍ വീണ് തൊഴിലാളി മുങ്ങിമരിച്ചു

തബൂക്ക് - നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കിനോട് ചേര്‍ന്ന ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ വീണ് തൊഴിലാളി മുങ്ങിമരിക്കുകയും മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അറബ് വംശജരായ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. സിവില്‍ ഡിഫന്‍സ് അധികൃതരും റെഡ് ക്രസന്റ് പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം നടത്തി. ഗുരുതരാവസ്ഥയില്‍ രക്ഷിച്ച തൊഴിലാളിയെ റെഡ് ക്രസന്റ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് നീക്കി. ഇയാള്‍ വെന്റിലേറ്ററിലാണ്.
രക്ഷാപ്രവര്‍ത്തനത്തിനിടെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കും കടുത്ത ശ്വാസംമുട്ടല്‍ മൂലം ദേഹാസ്വാസ്ഥ്യം നേരിട്ടു. ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക് നീക്കി. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്റെ ആരോഗ്യനില ഭദ്രമാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

 

Latest News