ഹജ് ആഭ്യന്തര രജിസ്‌ട്രേഷന്‍ ഔദ്യോഗിക ചാനലുകള്‍ വഴി അറിയിക്കും

മക്ക - ഈ വര്‍ഷത്തെ ഹജിന് ആഭ്യന്തര തീര്‍ഥാടകരുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന തീയതിയും ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകള്‍ വഴി അറിയിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഹജ് രജിസ്‌ട്രേഷന്‍ എന്നു മുതലാണ് ആരംഭിക്കുകയെന്ന് ആരാഞ്ഞ് ലഭിച്ച അന്വേഷണത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഹജ് നിര്‍വഹിക്കാന്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അംഗീകരിച്ച കോവിഡ് വാക്‌സിന്‍ പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്.
വാക്‌സിന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഇരു ഹറമുകളിലും നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ഇഅ്തമര്‍നാ ആപ്പ് വഴി ഉംറ പെര്‍മിറ്റും നേടാന്‍ സാധിക്കും. എന്നാല്‍ ഇവര്‍ കൊറോണ ബാധിച്ചവരോ കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോ ആകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.

 

Latest News