പാചകവാതക വില കുറച്ചു; വാണിജ്യ  സിലിണ്ടറിന് കുറഞ്ഞത് 134 രൂപ

മുംബൈ-  എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വില 134 രൂപ കുറച്ചു. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 2223.50 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. മേയ് ഒന്നിന് വാണിജ്യ സിലിണ്ടറിന് 100 രൂപ കൂട്ടിയിരുന്നു. 19 കിലോയുടെ സിലിണ്ടറിനാണു വില കുറച്ചത്. ഡല്‍ഹിയില്‍ 2219, മുംബൈയില്‍ 2171.50, കൊല്‍ക്കത്തയില്‍ 2322, ചെന്നൈയില്‍ 2373 രൂപ എന്നിങ്ങനെയാണു മറ്റു നഗരങ്ങളിലെ പുതുക്കിയ വില.
 

Latest News