Sorry, you need to enable JavaScript to visit this website.

വീണ്ടും ആശങ്ക, കേരളത്തില്‍ പ്രതിദിന  കോവിഡ് കേസുകള്‍ ആയിരത്തിലേറെ 

തിരുവനന്തപുരം- കേരളത്തില്‍  കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക പരത്തുന്നു. പ്രതിദിന കോവിഡ് കേസുകള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആയിരം കടന്നു. മേയ് 31 ചൊവ്വാഴ്ച 1,197 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ടിപിആര്‍ 7.07 ശതമാനമായി. രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രതിദിന കേസുകള്‍ ആയിരത്തിന് മുകളിലെത്തുന്നത്. സജീവ കേസുകള്‍ 5,728 ആയും വര്‍ധിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളതെന്നാണ് വിവരം. എറണാകുളം, തിരുവന്തപുരം, കോട്ടയം ജില്ലകളില്‍ ഒരാഴ്ചയില്‍ നൂറുപേരില്‍ കൂടുതല്‍ രോഗബാധിതരുണ്ടായി. അതിനിടെ, സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകള്‍ തുറന്നു.  വിദ്യാര്‍ഥികള്‍ക്ക് മുഖാവരണം നിര്‍ബന്ധം. രോഗലക്ഷണങ്ങളുള്ളവര്‍ സ്‌കൂളില്‍ പോകരുത്. പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും കോവിഡ് ബാധിച്ച ആരെങ്കിലും വീട്ടിലുള്ളവരും സ്‌കൂളില്‍ പോകരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 


 

Latest News