വാര്‍ത്തകള്‍ ചിലര്‍ക്കു വേണ്ടി തുറക്കുന്ന  വാതിലുകളാകരുത്- മന്ത്രി കെ. രാജന്‍

ഗുരുവായൂര്‍- വാര്‍ത്തകള്‍ ചിലര്‍ക്കുവേണ്ടി തുറക്കുന്ന വാതിലുകളാകരുതെന്ന് മന്ത്രി കെ. രാജന്‍. ഗുരുവായൂര്‍ പ്രസ് ഫോറം സംഘടിപ്പിച്ച സുരേഷ് വാരിയര്‍ അനുസ്മരണ ഉദ്ഘാടനവും പ്രദേശിക മാധ്യമ പുരസ്‌കാരദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ശക്തമായ മതേതര നിലപാടുകളുമായി പൊതുരംഗത്തും മാധ്യമ രംഗത്തും നിലകൊണ്ട വ്യക്തിയായിരുന്നു സുരേഷ് വാരിയരെന്ന് മന്ത്രി പറഞ്ഞു. എന്‍.കെ അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍ മുഖ്യാതിഥി ആയിരുന്നു. മാതൃഭൂമി ബേപ്പൂര്‍ ലേഖകന്‍ ഡോ. എം.പി. പത്മനാഭനും, ടി.സി.വി തൃശൂര്‍ റിപ്പോര്‍ട്ടര്‍ സി.പി. അഗസ്റ്റിനും മന്ത്രി പുരസ്‌കാരം നല്‍കി. ലിജിത് തരകന്‍ പുരസ്‌കാര ജേതാക്കള പരിചയപ്പെടുത്തി. നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ്, മുന്‍ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി, കൗണ്‍സിലര്‍മാരായ കെ.പി. ഉദയന്‍, ശോഭ ഹരിനാരായണന്‍, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ പ്രകാശന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം ഏരിയ കമ്മറ്റി അംഗം ആര്‍.ജയകുമാര്‍, പ്രവാസി വ്യവസായി പി.എ.ലതേഷ്, പ്രസ് ഫോറം പ്രസിഡന്റ് പി.കെ. രാജേഷ് ബാബു, സെക്രട്ടറി കെ. വിജയന്‍ മേനോന്‍ എന്നിവര്‍ സംസാരിച്ചു. 
 

Latest News