Sorry, you need to enable JavaScript to visit this website.

യൂറോപ്പില്‍ കുരങ്ങുപനി വ്യാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

കോപ്പന്‍ഹേഗന്‍-ഈ വേനലില്‍ യൂറോപ്പിലും മറ്റിടങ്ങളിലും കുരങ്ങുപനി പടരാനുള്ള സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന.  മനുഷ്യരില്‍ കുരങ്ങുപനി വ്യാപനം പരമാവധി  തടയാനാണ് ലക്ഷ്യമിടുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ യൂറോപ്പിലുടനീളം കുരങ്ങുപനി കേസുകള്‍ വര്‍ധിക്കുകയാണെന്ന്  ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിനായുള്ള റീജിയണല്‍ ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് പറഞ്ഞു. ഈ സാഹചര്യത്തെ വേഗത്തില്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ ആവശ്യമാണെന്ന്  അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറന്‍, മധ്യ ആഫ്രിക്കക്കു പുറത്ത് യൂറോപ്യന്‍ മേഖലയില്‍ കുരങ്ങുപനി വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുകയാണ്.

 

Latest News