Sorry, you need to enable JavaScript to visit this website.

വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി, നാട്ടില്‍ വരാന്‍ സൗകര്യമൊരുക്കണം

കൊച്ചി-  ബലാല്‍സംഗ കേസില്‍ നിര്‍മാതാവ് വിജയ് ബാബുവിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞു.  കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് വിജയ് ബാബുവിനെ ചോദ്യം ചെയ്യാമെന്നും കുറ്റാരോപിതന്‍ നാട്ടില്‍ വരുകയെന്നത് പ്രധാനമാണെന്നും കോടതി വ്യക്തമാക്കി.  കോടതിയുടെ സംരക്ഷണം ലഭിക്കാന്‍ വിജയ് ബാബുവിന് അവകാശം ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ വിജയ് ബാബു നിരപരാധിയാണ്. വിജയ് ബാബു ചിലര്‍ക്ക് താരമായിരിക്കും. കോടതിക്ക് ഏതൊരു സാധാരണക്കാരനെയും പോലെ മാത്രമാണ് വിജയ് ബാബുവെന്നും കോടതി ചൂണ്ടിക്കാട്ടി. വാട്സ്ആപ്പ് ചാറ്റുകള്‍ ഒക്കെ പ്രോസിക്യൂഷന്‍ നോക്കിയിരുന്നോ എന്നും കോടതി ചോദിച്ചു. അതിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.  രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍  കേരളത്തില്‍ എത്തുകയാണെങ്കില്‍ താത്കാലിക സംരക്ഷണം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു. നാട്ടിലില്ല എന്നതുകൊണ്ട് ജാമ്യാപേക്ഷ സമര്‍പ്പിക്കാനാവില്ല എന്ന് പറയുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി.
സ്ഥലത്ത് ഇല്ലല്ലോ എന്ന് വിജയ് ബാബുവിനോട് ചോദിച്ച കോടതി, ആള്‍ സ്ഥലത്ത് ഇല്ലാത്തതില്‍ കേസ് മെറിറ്റില്‍ കേള്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കി. അറസ്റ്റ് ചെയ്യും എന്നുള്ളതുകൊണ്ടാണ്  വരാതിരുന്നതെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഹരജിക്കാരന്‍ നാട്ടില്‍ വരുന്നതിനെ എന്തിന് പ്രോസിക്യൂഷന്‍ എതിര്‍ക്കുന്നുവെന്ന് കോടതി ചോദിച്ചു. ഇന്ത്യന്‍ നിയമത്തിന് വിധേയനാകാന്‍ അല്ലേ അയാള്‍ ശ്രമിക്കുന്നത്. വിജയ് ബാബു നാട്ടില്‍ വന്ന് കേസുമായി സഹകരിക്കുകയല്ലേ ഇരയ്ക്കും നല്ലതെന്നു കോടതി ആരാഞ്ഞു.
വിജയ് ബാബു വിദേശത്ത് തുടര്‍ന്നാല്‍ എന്ത് ചെയ്യാന്‍ പറ്റും. ഒരു മാസമായിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല. വിദേശത്ത് പോയ എല്ലാവരെയും നിങ്ങള്‍ക്ക് പിടിക്കാനായോ എന്ന് പോലീസിനോട് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ വിജയ് ബാബുവുമായി ഒത്തു കളിക്കുകയാന്നോ എന്ന് പോലും സംശയിച്ചു പോകുകയാണെന്ന് കോടതി പറഞ്ഞു. അല്ലാതെ എന്തിന് വിജയ് ബാബു നാട്ടില്‍ വരുന്നതിനെ എതിര്‍ക്കണം എന്നും കോടതി ചോദിച്ചു. ലോകത്ത് ചില ദ്വീപുകളില്‍ താമസിക്കാന്‍ ഇന്ത്യന്‍ വിസയോ, പാസ്പോര്‍ട്ട് ഒന്നും വേണ്ടെന്ന് ഓര്‍ക്കണമെന്ന് കോടതി പറഞ്ഞു.

 

 

Latest News