റഷ്യന്‍ വിദേശമന്ത്രി ലാവ്‌റോവ് സൗദിയില്‍, ഗള്‍ഫ് മന്ത്രിമാരുമായി നാളെ ചര്‍ച്ച

റിയാദ് - റഷ്യന്‍, ഉക്രൈന്‍ വിദേശ മന്ത്രിമാരുമായി ഗള്‍ഫ് വിദേശ മന്ത്രിമാര്‍ നാളെ ചര്‍ച്ച നടത്തും. റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്‌റോവ് ഇന്ന് വൈകിട്ട് തലസ്ഥാനമായ റിയാദിലെത്തി.
റിയാദില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആസ്ഥാനത്തു വെച്ചാണ് സൗദി, യു.എ.ഇ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ വിദേശ മന്ത്രിമാരുമാരും റഷ്യന്‍ വിദേശ മന്ത്രിയും കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തുക.
ഇതിനു ശേഷം ജി.സി.സി ആസ്ഥാനത്തു വെച്ച് ഗള്‍ഫ് വിദേശ മന്ത്രിമാര്‍ ഉക്രൈന്‍ വിദേശ മന്ത്രി ദിമിത്രോ കുലെബയുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് ഉന്നത ഗള്‍ഫ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യ, ഉക്രൈന്‍ യുദ്ധത്തില്‍ നിഷ്പക്ഷ നിലപാടാണ് ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിച്ചുവരുന്നത്.

 

Latest News