സൗദിയില്‍ ബാങ്ക് വിളിക്കുന്നതിനിടെ മുഅദ്ദിന്‍ വെടിയേറ്റ് മരിച്ചു; പ്രതി ജീവനൊടുക്കി

അല്‍ബാഹ - അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബനീസാലിം ഗ്രാമത്തില്‍ ബാങ്ക് വിളിക്കുന്നതിനിടെ മുഅദ്ദിന്‍ വെടിയേറ്റ് മരിച്ചു. ഗ്രാമത്തിലെ മസ്ജിദില്‍ പ്രഭാത നമസ്‌കാരത്തിന് ബാങ്ക് വിളിക്കുന്നതിനിടെയാണ് മുഅദ്ദിന് വെടിയേറ്റത്. ബന്ധുവായ സൗദി യുവാവാണ് മുഅദ്ദിനെ വെടിവെച്ചു കൊന്നത്. കൃത്യത്തിനു ശേഷം സംഭവസ്ഥലത്തു വെച്ചു തന്നെ പ്രതി സ്വയം വെടിവെച്ച് ജീവനൊടുക്കി. സുരക്ഷാ വകുപ്പുകള്‍ മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് നീക്കി.

 

Latest News