ഇടുക്കി- പൂപ്പാറയില്‍ ഇതരസംസ്ഥാനക്കാരിയായ 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേരെക്കൂടി ശാന്തന്‍പാറ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തിനു ശേഷം തമിഴ് നാട്ടിലേക്ക് രക്ഷപെട്ടവരാണ് കസ്റ്റഡിയിലായത്. പൂപ്പാറ സ്വദേശികളാണ് ഇരുവരും. കേസില്‍ നാലു പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
പൂപ്പാറ സ്വദേശികളായ സാമുവല്‍, അരവിന്ദ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവും പോലീസ് കസ്റ്റഡിയിലുണ്ട്. ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.






