മൂത്രശങ്ക തീര്‍ക്കാന്‍ കണ്ടക്ടര്‍ പോയി, യാത്രക്കാരന്‍ ബെല്ലടിച്ച് ബസ് വിട്ടു

അടൂര്‍ - മൂത്രമൊഴിക്കാനായി കണ്ടക്ടര്‍ ഇറങ്ങി. യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ച് ബസ് വിട്ടു. ഡ്രൈവര്‍ മാത്രമായി ബസ് ഓടിയത് 18 കിലോമീറ്റര്‍.
തിരുവനന്തപുരത്തു നിന്ന് മൂലമറ്റത്തിനുപോയ കെ.എസ്.ആര്‍.ടി.സി ബസാണ് കണ്ടക്ടറില്ലാതെ ഓടിയത്.

ബസ് കൊട്ടാരക്കരയിലെത്തിയപ്പോള്‍ കണ്ടക്ടര്‍ മൂത്രമൊഴിക്കാന്‍ ഇറങ്ങിയിരുന്നു. ഈ സമയം ബസിലുണ്ടായിരുന്ന യാത്രക്കാരിലാരോ ഡബിള്‍ ബെല്ലടിച്ചു. ഇതോടെ ഡ്രൈവര്‍ ബസെടുത്ത് സ്റ്റാന്‍ഡ് വിട്ടു. കണ്ടക്ടര്‍ ആവശ്യം കഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് ബസ് വിട്ടുപോയെന്നറിയുന്നത്.

അടൂര്‍ ഡിപ്പോയില്‍ അറിയിച്ചതിനെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡില്‍ പിടിച്ചിട്ടു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് കണ്ടക്ടര്‍ മറ്റൊരു ബസിലാണ് അടൂരിലെത്തിയത്. കണ്ടക്ടര്‍ എത്തിയശേഷമാണ് മൂലമറ്റത്തേക്ക് ബസ് പുറപ്പെട്ടത്.

 

Latest News