ഇന്‍ഡിഗോ വിമാനങ്ങള്‍ ജിദ്ദ നോര്‍ത്ത് ടെര്‍മിനലില്‍

ജിദ്ദ- ജിദ്ദയില്‍നിന്ന് പുറപ്പെടുന്ന ഇന്‍ഡിഗോയുടെ എല്ലാ വിമാനങ്ങളും ഇനി മുതല്‍ നോര്‍ത്ത് ടെര്‍മിനലില്‍നിന്നാണ് പുറപ്പെടുകയെന്ന് എയര്‍ലൈന്‍സ് അറിയിച്ചു. കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ ഈയിടെ തിരക്ക് വര്‍ധിച്ച സമയത്ത് ഇന്‍ഡിഗോ വിമാനങ്ങള്‍ പുറപ്പെടുന്നത് ഹജ് ടെര്‍മിനലിലേക്ക് മാറ്റിയിരുന്നു. മെയ് 28 മുതല്‍ വീണ്ടും നോര്‍ത്ത് ടെര്‍മിനലിലേക്ക് തന്നെ മാറ്റിയിരിക്കയണ്.
പുറപ്പെടുന്നത് മാറ്റിയിരുന്നെങ്കിലും വിമാനങ്ങള്‍ എത്തിയിരുന്നത് നോര്‍ത്ത് ടെര്‍മിനലില്‍ തന്നെ ആയിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2022/05/30/indigo.jpeg

 

Latest News