കുഞ്ഞുങ്ങളുമായുള്ള യാത്ര; സൗദി ട്രാഫിക്ക് അധികൃതരുടെ നിര്‍ദേശം

റിയാദ്- പിഞ്ചു കുഞ്ഞുങ്ങളെ മുന്‍വശത്തെ സീറ്റില്‍ ഇരുത്തരുതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. പിന്‍വശത്തെ സീറ്റില്‍ സ്ഥാപിക്കുന്ന ബേബി കാര്‍ സീറ്റിലാണ് കുട്ടികളെ ഇരുത്തേണ്ടത്. പിഞ്ചു കുട്ടികള്‍ക്കൊപ്പം ഇരിക്കല്‍ നിര്‍ബന്ധമാണെങ്കില്‍ യാത്രക്കാരന്‍ പിന്‍വശത്തെ സീറ്റ് ഉപയോഗിക്കുകയും കുട്ടിയെ സമീപത്ത് ബേബി സീറ്റില്‍ ഇരുത്തുകയുമാണ് വേണ്ടത്.

അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ മുന്‍വശത്ത് മാതാവിന്റെ സീറ്റിനു സമീപം ഇരുത്താന്‍ പറ്റുമോയെന്നും ഇങ്ങിനെ മുന്‍വശത്തെ സീറ്റില്‍ കുഞ്ഞുങ്ങളെ ഇരുത്തിയാല്‍ ഗതാഗത നിയമ ലംഘനത്തിന്റെ പേരില്‍ പിഴ ചുമത്തുമോയെന്നും ആരാഞ്ഞ് ലഭിച്ച അന്വേഷണത്തിന് മറുപടിയായാണ് ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.

Latest News