സൗദിയില്‍ അബ്ശിര്‍ വഴി വാഹന ഉടമസ്ഥാവകാശം മാറ്റാം

റിയാദ് - ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി വാഹന ഉടമസ്ഥാവകാശം മാറ്റാന്‍ സാധിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. അംഗീകൃത കാര്‍ ഷോറൂമുകള്‍ വഴിയും വാഹന ഉടമസ്ഥാവകാശ മാറ്റ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.  ഉടമസ്ഥാവകാശം മാറ്റാന്‍ വാഹന രജിസ്‌ട്രേഷന്‍ കാലാവധിയുള്ളതായിരിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
 

 

Latest News