മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയില്ല; പത്താംക്ലാസുകാരന്‍ തൂങ്ങിമരിച്ചു

അട്ടപ്പാടി- വീട്ടുകാര്‍ മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ പത്താം ക്ലാസുകാരന്‍ തൂങ്ങി മരിച്ചു. കല്‍ക്കണ്ടി തോട്ടപ്പുര സ്വദേശി ബിന്ദുവിന്റെ മകന്‍ അഭിജിത്താണ് വീടിന് മുന്നില്‍ കെട്ടിയ ഊഞ്ഞാലില്‍ തൂങ്ങി മരിച്ചത്. കൂട്ടുകാരെപ്പോലെ തനിക്കും മൊബൈല്‍ഫോണ്‍ ഓണ്‍ലൈനിലൂടെ വാങ്ങണമെന്ന് അഭിജിത് വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പിന്നീട് വാങ്ങി നല്‍കാമെന്ന് അമ്മ ബിന്ദു പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ തയാറാകാതെ അഭിജിത് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. മൊബൈലിനായി വാശി പിടിച്ച മകനോട് പിന്നീട് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബിന്ദു കുളിക്കാന്‍ പോയ സമയത്താണ് വീടിന് മുന്നില്‍ കെട്ടിയ ഊഞ്ഞാലില്‍ അഭിജിത് തൂങ്ങിയത്. ഉടനെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News