Sorry, you need to enable JavaScript to visit this website.

സിന്ധു നദീജല ഉടമ്പടി യോഗിത്തിനായി പാക്കിസ്ഥാന്‍ സംഘം ഇന്ത്യയില്‍

ന്യൂദല്‍ഹി- സിന്ധു നദീജല ഉടമ്പടി (ഐ.ഡബ്ല്യു.ടി) പ്രകാരമുള്ള വാര്‍ഷിക യോഗത്തിനായി മൂന്നംഗ പാക്കിസ്ഥാന്‍ പ്രതിനിധി സംഘം ഇന്ത്യയിലെത്തി. 1960ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച
ഉടമ്പടി പ്രകാരമുള്ള ദ്വിദിന യോഗം തിങ്കളാഴ്ച തുടങ്ങും.
മൂന്ന് മാസം മുമ്പാണ് ഇസ്‌ലാമാബാദില്‍  അവസാന യോഗം ചേര്‍ന്നത്.  പുതിയ ഇന്‍ഡസ് കമ്മീഷണര്‍ ആശിഷ് പാല്‍ ഇന്ത്യന്‍ സംഘത്തിനു നേതൃത്വം നല്‍കും.   പെര്‍മനന്റ് ഇന്‍ഡസ് കമ്മീഷന്റെ (പിഐസി) 117ാമത് യോഗം മാര്‍ച്ച് ഒന്നു മുതല്‍ മൂന്ന് വരെയാണ് ഇസ്ലാമാബാദില്‍ ചേര്‍ന്നിരുന്നത്.   ഇന്ത്യയുടെ അന്നത്തെ ഇന്‍ഡസ് കമ്മീഷണറായിരുന്ന  പി.കെ.സക്‌സേന ഇന്ത്യന്‍ സംഘത്തെ നയിച്ചിരുന്നത്. ഇരു രാജ്യങ്ങളും ഉന്നയിക്കുന്നത് പോലെ ജമ്മു കശ്മീരിലെ  ജലവൈദ്യുത പദ്ധതിക ലോകബാങ്ക് ഏറ്റെടുക്കുന്ന വിഷയം യോഗത്തിന്റെ അജണ്ടയിലുണ്ടാകുമോ  എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ആശിഷ് പാലിന്റെ മറുപടി.  ഈ വിഷയം   ഇന്‍ഡസ് കമ്മീഷണര്‍മാരുടെ പരിധിക്കു പുറത്താണെന്നും വാര്‍ഷിക റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ യോഗം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 31 ന് സക്‌സേന വിരമിച്ചതിന് ശേഷം പുതിയ ഇന്‍ഡസ് കമ്മീഷണറായി ചുമതലയേറ്റ പാലിന് ഈ കൂടിക്കാഴ്ച കൂടുതല്‍ പരിചയപ്പെടുത്തല്‍ മീറ്റിംഗ് കൂടിയാകും.

സിന്ധു നദീതടത്തിലെ ആറ് നദികളിലെ ജലം പങ്കിടുന്നതിനെച്ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പുവെച്ച  1960 ലെ സിന്ധു നദീജല ഉടമ്പടിയുടെ വ്യവസ്ഥകള്‍ അനുസരിച്ച്  ഇരു രാജ്യങ്ങള്‍ക്കും സിന്ധു നദീതട കമ്മീഷണര്‍മാര്‍ ഉണ്ടായിരിക്കണം. കുറഞ്ഞത് വര്‍ഷത്തില്‍ ഒരു തവണയെങ്കിലും സ്ഥിരം ഇന്‍ഡസ് കമ്മീഷണര്‍മാര്‍ യോഗം ചേരുകയും വേണം.  സിന്ധു നദീതടത്തിലെ ആറ് നദികളില്‍, സത്‌ലജ്, ബിയാസ്, രവി എന്നീ മൂന്ന് കിഴക്കന്‍ നദികളുടെ മേല്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണമായ അവകാശമുണ്ട്, അതേസമയം പടിഞ്ഞാറന്‍ നദികളായ ചെനാബ്, ഝലം, സിന്ധു എന്നിവയുടെ മേല്‍ പാക്കിസ്ഥാനാണ് അവകാശം.

 

Latest News