Sorry, you need to enable JavaScript to visit this website.

ജുബൈൽ പ്രവാസി കൺവെൻഷനും കുടുംബ സംഗമവും

ജുബൈൽ- പ്രവാസി സാംസ്‌കാരിക വേദി ജുബൈൽ റീജ്യണൽ കമ്മിറ്റി പ്രവർത്തക കൺവെൻഷനും കുടുംബ സംഗമവും വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി. അൽ റബീഹ് ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് ഫൈസൽ കോട്ടയം അധ്യക്ഷത വഹിച്ചു. പ്രവാസി സാംസ്‌കാരിക വേദി കിഴക്കൻ പ്രവിശ്യ ആക്ടിങ് പ്രസിഡന്റ് സിറാജ് തലശ്ശേരി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ട് റിജ്യണൽ കമ്മിറ്റി സെക്രട്ടറി നസീർ ഹനീഫ അവതരിപ്പിച്ചു.  
പാർട്ടി, പ്രവർത്തകർ, നയ നിലപാടുകൾ എന്ന വിഷയത്തിൽ പ്രവിശ്യ ജനറൽ സെക്രട്ടറി അൻവർ സലീം പാർട്ടി ക്ലാസ് എടുത്തു. റീജ്യണൽ കമ്മിറ്റി മെമ്പർ അബ്ദുൽ ഗഫൂർ പാർട്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജുബൈലിലെ അംഗത്വ വിതരണ കാമ്പയിനിന്റെ വിതരണോദ്ഘാടനം മുഹമ്മദ് റമീസ് ആലപ്പുഴയിൽ നിന്നും അംഗത്വ അപേക്ഷ സ്വീകരിച്ചുകൊണ്ട് സിറാജ് തലശ്ശേരി നിർവഹിച്ചു. 
കൺവെൻഷനിൽ ഇന്ത്യൻ കമ്യൂണിറ്റി സേവന പ്രവർത്തകരും പ്രവാസി സാംസ്‌കാരിക വേദിയിൽ മെമ്പർമാരും ആയ സലീം ആലപ്പുഴയെ ഫൈസൽ കോട്ടയവും സൈഫുദ്ധീൻ പൊറ്റശ്ശേരിയേ നസീർ ഹനീഫയും പൊന്നാടയണിയിച്ചും മെമന്റോ നൽകിയും ആദരിച്ചു. സലീം ആലപ്പുഴ മറുപടി പ്രസംഗം നടത്തി. തനിമ പ്രസിഡന്റ് ഡോ.ജൗഷീദ്, തനിമ വനിതാ വിഭാഗം പ്രസിഡന്റ് സമീന മലൂക്, യൂത്ത് ഇന്ത്യ ജുബൈൽ ചാപ്റ്റർ പ്രസിഡന്റ് അബ്ദുല്ല സയ്യിദ് തുടങ്ങിയവർ ആശംസകൾ നേർന്നു. 
മൂന്ന് പ്രമേയങ്ങൾ പ്രവാസി വനിതാ വേദി പ്രസിഡന്റ് ഫിദാ നസീഫയും സെക്രട്ടറി സിബി നാസിറും അവതരിപ്പിച്ചു. വിദ്യാർഥി പീഡനങ്ങൾ തടയാൻ കേരള സർക്കാർ നിയമ നിർമാണം നടത്തണമെന്ന് ഒന്നാമത്തെ പ്രമേയത്തിലും അതുപോലെ സ്ത്രീധന ക്രൂരകൃത്യങ്ങളും ആത്മഹത്യകളും കേരളത്തിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാരും പോലീസും കൂടുതൽ ജാഗ്രതയോടും സ്ത്രീ പക്ഷത്തോടോപ്പും നിന്ന് അക്രമങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ദമാം-കൊച്ചി മേഖലയിലേക്കുള്ള യാത്രാ ദുരിതം ഒഴിവാക്കുന്നതിന് ഡയറക്ട് ഫ്ളൈറ്റ് ആവശ്യപ്പെട്ടു കൊണ്ട് ഒരു പ്രമേയം അവതരിപ്പിച്ചു. വൈവിധ്യമാർന്ന കലാ പരിപാടികളും നിറഞ്ഞതായിരുന്നു പ്രവർത്തക കൺവെൻഷൻ. പ്രോഗ്രാം കൺവീനർ സാബു മേലേതിൽ നേതാക്കളെ സ്വീകരിക്കുകയും പരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു. നസീർ ഹനീഫ സ്വാഗതവും നിയാസ് നന്ദിയും പറഞ്ഞു. 
ജുബൈലിന്റെ യുവ ഗായകൻ കരീമിന്റെ ഗാനാലാപനവും മലർവാടി സംഘം അവതരിപ്പിച്ച ഡാൻസുകളും പരിപാടിയെ ശ്രദ്ധേയമാക്കി. സലീം പൂവത്താണിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും കായിക മത്സരങ്ങൾ ഒരുക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. കൺവെൻഷനിൽ ഒരുക്കിയ നോർക്ക ഡെസ്‌ക്കിന് മലൂക്ക് നേതൃത്വം നൽകി. രാവിലെ പത്തരയ്ക്ക് തുടങ്ങിയ പരിപാടി വൈകിട്ട് 6 മണി വരെ നീണ്ടു നിൽക്കുകയും വളരെ മികച്ച ഒരുക്കങ്ങളും പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടും കൺവെൻഷൻ ശ്രദ്ധേയമായി. കരീം, അൻവർ കരണത്ത് ഷിഹാബ്, അൻവർ സാദിഖ്, റിഫാസ്, ബഷീർ വാടാനപ്പള്ളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Latest News