Sorry, you need to enable JavaScript to visit this website.

പോപ്പുലർ ഫ്രണ്ട് വേട്ട: പിണറായി പോലീസ് നടപടി പക്ഷപാതപരം -ഫ്രറ്റേണിറ്റി

തിരുവനന്തപുരം- വിവാദ മുദ്രാവാക്യത്തിന്റെ പേരിൽ ആലപ്പുഴയിൽ, കഴിഞ്ഞ ദിവസങ്ങളിലായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരേയും അവരുടെ കുടുംബങ്ങളേയും അന്യായമായി അറസ്റ്റു ചെയ്യുകയും  ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന പോലീസ് നടപടി പ്രതിഷധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ഷഹിൻ ശിഹാബ്.
ആർ.എസ്.എസ് താൽപര്യം സംരക്ഷിക്കുന്ന പക്ഷപാതപരമായ പോലീസ് നടപടി അങ്ങേയറ്റം അനീതിയാണ്. കേരളീയ സമൂഹത്തിൽ സമീപകാലത്ത് ഉണ്ടായ വിവാദ പരാമർശങ്ങളിലും രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതികൾ ആവുന്നവർക്കിടയിൽ പക്ഷപാതപരമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. മുസ്‌ലിം വിദ്വേഷ പ്രചാരണങ്ങളോടും വംശീയ അതിക്രമങ്ങളോടും പോലീസ് കാണിക്കുന്ന നിഷ്‌ക്രിയത്വം സമൂഹത്തിൽ രണ്ട് തരം നീതി നിലനിൽക്കുന്നുവെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. ഇടതുപക്ഷ സർക്കാറിന്റെ നീതി രഹിതമായ പോലീസ് വേട്ടക്ക് എതിരെ പ്രതിഷേധമുയരണമെന്ന് ഫ്രറ്റേണിറ്റി പത്രക്കുറിപ്പിൽ ആഹ്വാനം ചെയ്തു.
 

Latest News