ജിദ്ദയില്‍ ബനിമാലിക്, അല്‍ വുറൂദ് പ്രദേശത്ത് പൊളിക്കല്‍ തുടങ്ങി

ജിദ്ദ- നേരത്തെ നിശ്ചയിച്ചതു പ്രകാരം ജിദ്ദയിലെ ബനീ മാലിക്, അല്‍വുറൂദ് ചേരികള്‍ പൊളിച്ചു തുടങ്ങിയതായി ചേരി നിര്‍മാര്‍ജ്ജന കമ്മിറ്റി അറിയിച്ചു. മെയ് ഏഴിന് ഈ രണ്ട് ചേരികളിലുള്ള താമസക്കാരോട് ഒഴിഞ്ഞു പോവാന്‍ നിര്‍ദേശിച്ചിരുന്നു. മെയ് 21 നാണ് വെള്ളം വൈദ്യുതി ബന്ധങ്ങള്‍ വിഛേദിച്ചത്. മുശ്‌രിഫയിലും സേവനങ്ങള്‍ വിഛേദിച്ചു. ജൂണ്‍ നാലു മുതല്‍ ഈ ചേരി പൊളിച്ചു തുടങ്ങും. അല്‍റവാബി ചേരിയിലുള്ളവര്‍ക്ക് ജൂണ്‍ നാലിന് സേവനങ്ങള്‍ വിഛേദിക്കും എന്നറിയിച്ച് താമസക്കാര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂണ്‍ 11 മുതല്‍ അല്‍റവാബി പൊളിച്ചു തുടങ്ങും. ജൂണ്‍ നാലിനു പൊളിക്കല്‍ തുടങ്ങുന്ന ജാമിഅയില്‍നിന്നും സേവനങ്ങള്‍ ഇന്ന് വിഛേദിച്ചു.

 

Latest News