ബിജുവിന് ഇത് ജീവിത സാഫല്യം, സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി

കാലടി- ഒന്നര വര്‍ഷം നീണ്ട പരിശ്രമത്തിന്റെ പരിസമാപ പതിയുടെ സംതൃപ്തിയിലാണ് ഓട്ടോ െ്രെഡവറായ കളബാട്ടുപുരം സ്വദേശി കോലഞ്ചേരി വീട്ടില്‍ ബിജുവെന്ന യുവാവ്. ബൈബിളിലെ പഴയ നിയമവും പുതിയ നിയമവും ഉള്‍പ്പെടെ സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതിയാണ് ബിജു ശ്രദ്ധേയനായത്. കൊറ്റമം സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ ബിജു ഓട്ടം കഴിഞ്ഞ് വന്ന് രാത്രി 10 മണി മുതല്‍ 1.30 വരെയും പിന്നെ വെളുപ്പിന് 4 മണി മുതല്‍ 7 മണി വരെയാണ് എഴുതുന്നതിനായി തെരഞ്ഞെടുത്ത സമയം. ലോക് ഡൗണ്‍ ദിവസങ്ങളില്‍ കുറച്ച് ദിവസം പകല്‍ സമയത്തും എഴുതി. പഴയ നിയമം എഴുതി തീര്‍ക്കാന്‍ 2000 ഷീറ്റ് എ4 പേപ്പറും പുതിയ നിയമത്തിനായ് 500 ഷീറ്റ് പേപ്പറും, 60ല്‍ പരം പേനയും  ഉപയോഗിച്ച് ഒന്നര വര്‍ഷം കൊണ്ടാണ് ബിജു ഈ ഉദ്യമത്തിന് സമാപനം കുറിച്ചത് .ബൈബിള്‍ വായിച്ചാല്‍ മാത്രം പോരാ, എന്നാല്‍ അതൊന്ന് എഴുതി പൂര്‍ത്തികരിച്ചാലോ എന്ന തന്റെ മനസ്സില്‍ സ്വയം തോന്നിയ  വലിയൊരു ആഗ്രഹമായിരുന്നു ഇതെന്ന് ബിജു പറഞ്ഞു. സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതുന്ന സമയങ്ങളില്‍  ഏറെ തടസ്സങ്ങള്‍ ഉണ്ടായെങ്കിലും ഭാര്യ ഷൈനിയുടെയും മക്കളായ അനുവിന്റെയും ആന്‍ജോയുടെയും, സുഹൃത്തക്കളുടെയും  പൂര്‍ണ്ണ പിന്തുണ ലഭിച്ചതിനാല്‍ ദൈവ വചനം എഴുതി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഏറെ സന്തോഷവും സംതൃപ്തിയും ഉണ്ടെന്നും അതിലുപരി ദൈവവചനം എഴുതി പൂര്‍ത്തികരിക്കാന്‍ എനിക്ക് സാധിച്ചത് ദൈവത്തിന്റെ വലിയ അനുഗ്രഹമായ് കാണന്നുവെന്നും ബിജു പറഞ്ഞു. കാഞ്ഞൂര്‍ ഫൊറോന വികാരി ഡോക്ടര്‍ ജോസഫ് കണിയാംപറമ്പില്‍ ബൈബിളിന്റെ കൈയെഴുത്ത് പ്രതി പ്രകാശനം ചെയ്യുകയും ബിജുവിനെ ആദരിക്കുകയും ചെയ്തു. വികാരി ഫാദര്‍ ജോബി മാറാമറ്റത്തില്‍, നെട്ടിനം പള്ളി വികാരി  ഫാദര്‍ ജോണ്‍ ഐനിയാടന്‍, വൈസ് ചെയര്‍മാന്‍ ടി.കെ ചെറിയാകു മതബോധന ഹെഡ്മിസ്ട്രസ് ബോബി വില്‍സന്‍, കൈക്കാരന്‍ തോമസ് പാങ്ങോല, മതബോധനം  കാഞ്ഞൂര്‍ ഫൊറോന പ്രൊമോട്ടര്‍  റോയി പടയാട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Latest News