ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് അബുദാബിയില്‍ പോകാന്‍ അനുമതി

ന്യൂദല്‍ഹി- ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് രാജ്യാന്തര ഇന്ത്യന്‍ ഫിലിം അക്കാദമി (ഐ.ഐ.എഫ്.എ) അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനായി അബുദാബിയിലേക്ക് പോകാന്‍ ദല്‍ഹി കോടതി അനുമതി നല്‍കി. ജാക്വലിനെതിരായ ലുക്ക് ഔട്ട് നോട്ടിസ് സസ്‌പെന്‍ഡ് ചെയ്ത കോടതി, മേയ് 31 മുതല്‍ ജൂണ്‍ 6 വരെയാണ് അബുദാബിയിലേക്ക് പോകാനുള്ള അനുമതി നല്‍കിയത്.

കുപ്രസിദ്ധ കുറ്റവാളി സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടി രൂപയുടെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടി ഇന്ത്യ വിടുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിലക്കിയിരുന്നു. തുടര്‍ന്ന്, ഐ.ഐ.എഫ്.എ അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുക്കാന്‍ അബുദാബിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജാക്വലിന്‍ ദല്‍ഹി കോടതിയെ സമീപിക്കുകയായിരുന്നു.

 

Latest News