പീപ്പിൾസ് ഫൗണ്ടേഷൻ അഞ്ച് വീടുകൾ കൈമാറി

തൃത്താല ഞാങ്ങാട്ടിരിയിൽ പീപ്പിൾ ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന അഞ്ച് വീടുകളുടെ സമർപ്പണം പി. മുജീബ്‌റഹ്മാൻ നിർവഹിക്കുന്നു.

പാലക്കാട്- തൃത്താല ഞാങ്ങാട്ടിരിയിൽ പീപ്പിൾ ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന അഞ്ച് വീടുകളുടെ സമർപ്പണ ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീർ പി. മുജീബ്‌റഹ്മാൻ നിർവഹിച്ചു.  
ഉദാരമതികളുടെ സഹായത്തോടെ ഭൂമിയും പണവും കണ്ടെത്തി അർഹരായവർക്ക് വീടുകൾ വെച്ച് നൽകുകയാണ് പീപ്പിൾസ് ഫൗണ്ടേഷൻ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനകം ആയിരത്തോളം വീടുകൾ പീപ്പിൾസ് ഫൗണ്ടേഷൻ കൈമാറി.
ഞാങ്ങാട്ടിരി എ.യു.പു സ്‌കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് ബഷീർ ഹസ്സൻ നദ്‌വി അധ്യക്ഷത വഹിച്ചു. പീപ്പിൾ ഫൗണ്ടേഷൻ കേരള കോഡിനേറ്റർ എം. അബ്ദുൽ മജീദ് പദ്ധതി വിശദീകരിച്ചു. റഹ്മാനിയ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിപ്പു ഹാജി തടത്തിലകത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ അനു വിനോദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. കൃഷ്ണകുമാർ, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി പി. മുഹമ്മദ് മുസ്തഫ, പീപ്പിൾ ഫൗണ്ടേഷൻ ജില്ലാ കോ-ഓഡിനേറ്റർ പി.എം. ബഷീർ മാസ്റ്റർ, ഞാങ്ങാട്ടിരി റഹ്‍മാനിയ ജുമാമസ്ജിദ് ഖത്തീബ് ഫൈസൽ ഫൈസി, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് പി. അബൂ ഫൈസൽ, മൊയ്തുട്ടി ഹാജി തടത്തിലകത്ത്,  ഉമറുദീൻ, കെ അഷ്‌റഫ് കാരക്കാട്, സാക്കിർ മൂസ, റഷീദ് കാരക്കാട് എന്നിവർ  സംസാരിച്ചു.

Latest News