Sorry, you need to enable JavaScript to visit this website.

ഭിന്നശേഷിക്കാരനോട് വിവേചനം, ഇന്‍ഡിഗോക്ക് അഞ്ചു ലക്ഷം പിഴ ചുമത്തി

ന്യൂദല്‍ഹി- ഭിന്നശേഷി വിഭാഗത്തില്‍പെട്ട ആണ്‍കുട്ടിക്കു വിമാന യാത്ര നിഷേധിച്ചതിന് ഇന്‍ഡിഗോയ്ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അഞ്ചു ലക്ഷം രൂപ പിഴ ചുമത്തി. കഴിഞ്ഞ മേയ് ഒന്‍പതിനു റാഞ്ചിയില്‍നിന്നു  ഹൈദാരാബാദിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് ' പരിഭ്രാന്തനായി' കണ്ടെത്തിയെന്നു ചൂണ്ടിക്കാട്ടി കുട്ടിക്ക് യാത്ര നിഷേധിച്ചത്.
കൂടെയുണ്ടായിരുന്ന രക്ഷിതാക്കള്‍ക്കും യാത്ര മുടങ്ങി. മറ്റൊരു വിമാനത്തിന് കാത്തുനില്‍ക്കുകയായിരുന്ന യാത്രക്കാരന്‍ സംഭവം വീഡിയോയില്‍ ചിത്രീകരിച്ചു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതതോടെ വിഷയം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ, ഡിജിസിഎ മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഇന്‍ഡിഗോ കമ്പനി നല്‍കിയ വിശദീകാരണം തൃപ്തികരമല്ലെന്നു വ്യകതമാക്കി
സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭിന്നശേഷിക്കാരായ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗ്രൗണ്ട് സ്റ്റാഫിന് ഇന്‍ഡിഗോ പരിശീലനം നല്‍കിയിട്ടില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. കൂടുതല്‍ അനുകമ്പയോടെ വിഷയത്തെ സമീപിച്ചിരുന്നെങ്കില്‍ പ്രശ്‌നം ഇത്രയും വഷളാകില്ലായിരുന്നുവെന്നും കുട്ടിയുടെയും കുടുംബത്തിന്റെയും യാത്ര മുടങ്ങുമായിരുന്നില്ലെന്നും  റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു.

 

 

Latest News