Sorry, you need to enable JavaScript to visit this website.

മയക്കുമരുന്ന് വിതരണം: തബൂക്കില്‍ യുവാവ് അറസ്റ്റില്‍

തബൂക്ക് - സാമൂഹികമാധ്യമങ്ങളിലൂടെ മയക്കുമരുന്ന് പ്രദര്‍ശിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്ത സൗദി യുവാവിനെ തബൂക്കില്‍ നിന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു. പ്രതിയുടെ പക്കല്‍ വ്യത്യസ്ത ഇനങ്ങളില്‍ പെട്ട 5.4 കിലോ മയക്കുമരുന്നുകളും 97 ലഹരി ഗുളികകളും രണ്ടു തോക്കുകളും വെടിയുണ്ടകളും മറ്റും കണ്ടെത്തി. നിയമ നടപടികള്‍ക്ക് പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.

 

 

Latest News