വി.കെ.അബ്ദു ഓര്‍മപുസ്തകം പ്രകാശനം ചെയ്തു

മലപ്പുറം-വി.കെ. അബ്ദു  വിവരസാങ്കേതിക രംഗത്തെ അമരസാന്നിധ്യം ഓര്‍മപുസ്തകം ഗ്രന്ഥകാരനും വാഗ്മിയുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് പ്രകാശനം ചെയ്തു. ഇരുമ്പുഴിയില്‍ നടന്ന ചടങ്ങില്‍ വി.കെ.അബ്ദുവിന്റെ സഹോദരന്‍ വി.കെ. കുഞ്ഞിപ്പ പുസ്തകം ഏറ്റുവാങ്ങി.
പി. ഉബൈദുല്ല എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഈയിടെ അന്തരിച്ച  വി.കെ. ജലീല്‍ മുഖ്യ പത്രാധിപരായിരുന്ന പുസ്തകം ഒരുക്കിയത് മാധ്യമ പ്രവര്‍ത്തകരായ ഷെബീന്‍ മഹ്ബൂബും വി.കെ. അബ്ദുവിന്റെ മകന്‍ ഷമീം വി.കെയുമാണ്.
പുസ്തകം ഐ.പി.എച്ച് ഷോറൂമുകളില്‍ ലഭിക്കും.

 

Latest News