തളിപ്പറമ്പ്- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലക്കോട് പെരുനിലം സ്വദേശി എടവന ഹരീഷ് കൃഷ്ണന്‍ എന്ന ഹരീഷി (28) നെയാണ് ആലക്കോട് സി.ഐ, എം.പി വിനീഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. ആലക്കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴ് കാരിയുടെ പരാതിയിലാണ് കേസ്. പെണ്‍കുട്ടിയുമായി നേരത്തെ സൗഹൃദത്തിലായിരുന്ന യുവാവ് കഴിഞ്ഞ ഡിസം 31 നും മറ്റൊരു ദിവസവും ആളൊഴിഞ്ഞ വീട്ടില്‍ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.