ഹൽദ്വാനി- മകന്റെ മകളെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്ന് ഉത്തരാഖണ്ഡ് മുൻ മന്ത്രി രാജേന്ദ്ര ബഹുഗുണ ആത്മഹത്യ ചെയ്തു. മൂന്ന് ദിവസം മുമ്പാണ് രാജേന്ദ്ര ബഹുഗുണയുടെ മകൻ അജയ് ബഹുഗണയുടെ ഭാര്യ നൽകിയ പരാതിയെ തുടർന്ന് പോക്സോ ചുമത്തി കേസെടുത്തത്.
തനിക്കെതിരെ കള്ളക്കേസ് ചുമത്തിയെന്ന് പറഞ്ഞ ഇദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്ന് പോലസ് പറയുന്നു.
ഭർത്താവുമായി ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് വീടിന്റെ മറ്റൊരു നിലയിൽ വേറിട്ടു താമസിക്കുകയാണ് മരുമകൾ. ആത്മഹത്യ ചെയ്യുകയാണെന്ന് എമർജൻസി നമ്പറായ112 ൽ വിളിച്ചറിയിച്ചതിനു ശേഷം 59 കാരനായ രാജേന്ദ്ര ഹൽദ്വാനിയിലെ ഭഗത് സിംഗ് കോളനിയിലെ വാട്ടർ ടാങ്കിൽ കയറുകയായിരുന്നു. പോലീസെത്തി താഴെ ഇറങ്ങാൻ പ്രേരിപ്പിച്ചിതിനെ തുടർന്ന് ഇറങ്ങാൻ തയാറായെങ്കലും കൈയിൽ കരുതിയിരുന്ന നാടൻ തോക്കെടുത്ത് പൊടുന്നനെ നെഞ്ചിൽ വെടിവെക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
2004ൽ ഉത്തരാഖണ്ഡിലെ എൻ.ഡി തിവാരി സർക്കാരിൽ സഹമന്ത്രിയായിരുന്നു രാജേന്ദ്ര ബഹുഗുണ.