കൊല്ലം -ഓച്ചിറ പരബ്രഹ്‌മ ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു.കുലശേഖരപുരം കുഴുവേലിമുക്ക് പേരുത്തറയില്‍ സുധീര്‍ - സുബൈദ ദമ്പതികളുടെ മകന്‍ അഫ്‌സല്‍(15) ആണ് മരിച്ചത്.കരുനാഗപ്പള്ളി മോഡല്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആയിരുന്നു. ബന്ധുവായ യുവാവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.ഓച്ചിറ ഭാഗത്തു നിന്നും ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരുടെ വാഹനത്തില്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു.തുടര്‍ന്ന് ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകും വഴി അഫ്‌സലിന്റെ നില വഷളാകുകയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്ക് വൈകിട്ട് പനച്ചമൂട് ജമാഅത്ത് കബര്‍സ്ഥാനില്‍ നടത്തി.






