ആക്രമണത്തില്‍ യുവതി മരിച്ചു; ബന്ധുക്കള്‍ അറസ്റ്റില്‍

റിയാദ് - ബന്ധുക്കളുടെ ആക്രമണത്തിലും പീഡനത്തിലും യുവതി മരണപ്പെട്ടു. ആക്രമണത്തിലും പീഡനത്തിലും ആരോഗ്യനില വഷളായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. ഇതേക്കുറിച്ച് ആശുപത്രിയധികൃതര്‍ സുരക്ഷാ വകുപ്പുകളെ അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളായ ബന്ധുക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. രണ്ടാഴ്ച മുമ്പാണ് സംഭവം.
നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. റിയാദില്‍ ബന്ധുക്കളുടെ ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും യുവതി ഇരയായതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ റിയാദ് പോലീസ് അറിയിച്ചത്.

 

 

Latest News