റിയാദ് - പാര്‍ക്കുകള്‍ അടക്കമുള്ള പൊതുമുതലുകള്‍ കേടുവരുത്തുന്നതിന് എതിരെ പബ്ലിക് പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്കി. പാര്‍ക്കുകള്‍ പോലെയുള്ള പൊതുമുതലുകളില്‍ വൈദ്യുതി, ജല സംവിധാനങ്ങള്‍ നശിപ്പിക്കുന്നതിനും പൈപ്പ്ലൈനുകളും കേബിളുകളും മറ്റും മുറിക്കുന്നതിനും പ്രവര്‍ത്തനരഹിതമാക്കുന്നതിനും വിലക്കുണ്ട്. ഇങ്ങിനെ ചെയ്യുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. കൂടാതെ പൊതുമുതലുകള്‍ക്കും മറ്റുള്ളവരുടെ സ്വത്തുവകകള്‍ക്കും വരുത്തുന്ന മുഴുവന്‍ കേടുപാടുകള്‍ക്കും നഷ്ടപരിഹാരം ഈടാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന് പറഞ്ഞു.






