Sorry, you need to enable JavaScript to visit this website.

സൗദിയില്‍ അപകീർത്തി പ്രചരിപ്പിച്ചാൽ ഒരു കോടി റിയാൽ വരെ പിഴ

റിയാദ് - സാമൂഹികമാധ്യമങ്ങളില്‍ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും മറ്റും പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഒരു കോടി റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും ലൈസന്‍സ് റദ്ദാക്കലും ശിക്ഷ ലഭിക്കുമെന്ന് സൗദി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതും അപമാനിക്കുന്നതും ഭരണാധികാരികളെ കുറ്റപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതുമായ യാതൊന്നും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ പാടില്ല. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വാര്‍ത്തകളുടെയും ഉള്ളടക്കങ്ങളുടെയും ഉത്തരവാദിത്തം അവര്‍ക്കു തന്നെയാണ്.


മാധ്യമപ്രവര്‍ത്തകരും സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികളും രാജ്യത്തെ നിയമങ്ങളും മാന്യവും ഉചിതവുമായ ഉള്ളടക്ക വ്യവസ്ഥകളും പാലിക്കണം. നിയമ ലംഘനങ്ങള്‍ പരിശോധിച്ച് നിയമ ലംഘകര്‍ക്ക് ശിക്ഷകള്‍ വിധിക്കാന്‍ മീഡിയ മന്ത്രാലയത്തിനു കീഴില്‍ പ്രത്യേക കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൗദി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി പറഞ്ഞു.

 

Latest News