Sorry, you need to enable JavaScript to visit this website.

മസ്ജിദിനടിയിൽ പ്രതിഷ്ഠയുണ്ട്; ആഗ്ര കോട്ടക്കു സമീപത്തെ പള്ളിയിൽ സർവേ ആവശ്യപ്പെട്ട് പുതിയ ഹരജി

ആഗ്ര- ഉത്തർപ്രദേശിൽ പള്ളിയിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹരജി. ആഗ്ര കോട്ടയിലെ ദിവാനെ ഖാസിനടുത്തുള്ള പള്ളിയുടെ അടിയിൽ "താ കേശവ് ദേവ്" എന്ന പ്രതിഷ്ഠ അടക്കം ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്  മഥുര കോടതിയിൽ ഒരു അഭിഭാഷകൻ പുതിയ ഹരജി സമർപ്പിച്ചത്

 സ്ഥലത്തിന്റെ സർവേയാണ് ഹരജിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. വാരാണസിയിലെ ഗ്യാൻവാപി പള്ളിയുടെ പേര് മാറ്റി ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി മഥുര കോടതി കൈകാര്യം ചെയ്യുന്ന സമയത്താണ്  പുതിയ ഹരജി വന്നിരിക്കുന്നത്

മുൻകാലങ്ങളിൽ മുസ്ലി ഭരണാധികാരികൾ നിർമ്മിച്ച മസ്ജിദുകളും മറ്റ് സ്മാരകങ്ങളും പരിശോധിക്കാൻ ഹിന്ദുത്വ തീവ്രവാദികൾ സമ്മർദ്ദം സമ്മർദം ശക്തമാക്കിയിരിക്കയാണ്.

താജ്മഹലും കുത്തബ് മിനാറും മുൻകാലങ്ങളിൽ നിലനിന്നിരുന്ന ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് നിർമ്മിച്ചതെന്ന അവകാശവാദവുമായി  സർവേ നടത്തണമെന്ന ആവശ്യം ഹിന്ദുത്വ തീവ്രവാദികൾ ഉന്നയിച്ചിട്ടുണ്ട്.

Latest News