നാട്ടിലേക്ക് മടങ്ങാനെത്തിയ ഉംറ തീര്‍ഥാടകന്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ നിര്യാതനായി

ജിദ്ദ- നാട്ടിലേക്ക് മടങ്ങാന്‍ എയര്‍പോര്‍ട്ടിലെത്തിയ ഉംറ തീര്‍ഥാടകന്‍ നിര്യാതനായി. കണ്ണൂര്‍ പാനൂര്‍ സ്വദേശി യൂസുഫ് പൊയില്‍ (73 ) ആണ് ജിദ്ദ എയര്‍പോര്‍ട്ടില്‍ മരിച്ചത്.
മക്ക, മദീന സന്ദര്‍ശനം കഴിഞ്ഞു ഭാര്യയോടൊപ്പം മടങ്ങാന്‍ വേണ്ടി കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു. മൃതദേഹം കിംഗ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍.
മയ്യിത്ത് മറവ് ചെയ്യുന്നതിന്വേണ്ടിയുള്ള  നടപടിക്രമങ്ങള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.

 

Latest News