തൃശൂരില്‍ അപകടത്തില്‍പെട്ട കുടുംബത്തിലെ ഒരു കുട്ടി മരിച്ചു

തൃശൂര്‍-തലശ്ശേരിയില്‍നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ കുടുംബത്തിലെ ഒരു പെണ്‍കുട്ടി മരിച്ചു. മാതാപിതാക്കളും ഒരു മകളും ചികിത്സയിലാണ്. അപകടത്തില്‍ ചെറിയ കുട്ടി മാത്രമാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
കോട്ടയം വാരിശ്ശേരി റഹ് നാസ് മന്‍സിലില്‍ ഇസ്ഹാഖിന്റെ മകള്‍ ഇഫത്ത് റഹ് മയാണ് (13) മരിച്ചത്. ഇസ്ഹാഖും ഭാര്യ തലശ്ശേരി സ്വദേശി സജ്‌നയും മകള്‍ ഹനൂനയുമാണ് തൃശൂര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഹനൂന അപകടനില തരണം ചെയ്തിട്ടില്ല.
തലശ്ശേരിയില്‍ കുടുംബ സന്ദര്‍ശനത്തിനുശേഷം  കോട്ടയത്തേക്ക് മടങ്ങുമ്പോള്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.

 

Latest News