ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ കുറ്റവിമുക്തനാക്കി

മുംബൈ- ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ കുറ്റവിമുക്തനാക്കി.  
മയക്കുമരുന്ന് ഉപയോഗിച്ചുവെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷമാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) കേസെടുത്തിരുന്നത്. എന്‍.സി.ബി തന്നെയാണ് ഇപ്പോള്‍ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
2021 ഒക്ടോബര്‍ 3മൂന്നിന് എന്‍സിബി സംഘം അറസ്റ്റ് ചെയ്ത ആര്യന്‍ ഖാനെ ജയിലിലടച്ചിരുന്നു. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചാണ് ജാമ്യം നേടിയിരുന്നത്.
ഒക്ടോബര്‍ 28 ന് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന്   ഒക്ടോബര്‍ 30 നാണ് ജയില്‍ മോചിതനായത്.

മുംബൈ സോണ്‍ മേധാവി സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എന്‍സിബി സംഘം ഒക്‌ടോബര്‍ 2, 3 തീയതികളില്‍ പാര്‍ട്ടി നടന്നിരുന്ന കോര്‍ഡേലിയ ക്രൂയിസ് യാച്ചില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നത്.

 

Latest News