Sorry, you need to enable JavaScript to visit this website.

കൂളിമാട് പാലത്തിന്റെ തകര്‍ച്ച; നിര്‍മാണം  പുനരാരംഭിക്കാനുള്ള നിര്‍ദ്ദേശം മന്ത്രി തള്ളി 

കോഴിക്കോട്- തകര്‍ന്ന് വീണ കൂളിമാട് പാലത്തിന്റെ നിര്‍മാണം പുനരാരംഭിക്കാനുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുടെ നിര്‍ദ്ദേശം തള്ളി പൊതുമരാമത്ത്ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം നിര്‍മാണം തുടങ്ങിയാല്‍ മതിയെന്ന് മന്ത്രിയുടെ നിര്‍ദ്ദേശം. പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗമാണ് അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. അതേസമയം, പാലത്തിന്റെ തകര്‍ന്ന് വീണ ഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങിയേക്കും.
കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യമുള്‍പ്പെടെ അന്വേഷണ വിധേയമെന്ന് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമഗ്ര റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അതേസമയം, ബീം തകര്‍ന്ന് പത്ത് ദിവസമാകുമ്പോഴും അപകട കാരണത്തെക്കുറിച്ച് കൃത്യമായ നിഗമനങ്ങളിലെത്താന്‍ പിഡബ്യുഡി വിജിലന്‍സ് സംഘത്തിന് കഴിഞ്ഞിട്ടില്ല. ഒരാഴ്ചക്കകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘമറിയിച്ചിരിക്കുന്നത്.
 

Latest News